KOYILANDY DIARY

The Perfect News Portal

പെരുവട്ടൂർ പുളിങ്കുളം – നമ്പ്രത്ത്കുറ്റി റോഡ് നവീകരിച്ചു

പെരുവട്ടൂർ പുളിങ്കുളം – നമ്പ്രത്ത്കുറ്റി റോഡ് നവീകരിച്ചു കൊയിലാണ്ടി നഗരസഭയിലെ ഏറ്റവും വലിയ പൊതു റോഡായ പതിനാറാം വാർഡിലെ ഐ.എൻ.എ രാമു റോഡിലെ പുളിങ്കുളത്തിൽ മുക്ക് മുതൽ പതിനെട്ടാം വാർഡിലെ നമ്പ്രത്തു കുറ്റി ഭാഗം വരെയുള്ള നവീകരിച്ച റോഡിൻ്റെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ സുധാ കിഴക്കേപാട്ട് നിർവഹിച്ചു. കഴിഞ്ഞവർഷം അനുവദിച്ച 14 ലക്ഷം രൂപയുടെ ഡ്രൈനേജ് പ്രവർത്തിയും ഈ വർഷം അനുവദിച്ച 12 ലക്ഷം രൂപയുടെ നവീകരണ പ്രവർത്തിയുമാണ് പൂർത്തിയാക്കിയത്.
Advertisements
ചില സ്ഥലങ്ങളിൽ എസ്റ്റിമേറ്റിനേക്കാളും കൂടുതൽ റോഡ് ഉയർത്താൻ  പ്രദേശവാസികളുടെ സഹായസഹകരണങ്ങൾ ലഭ്യമായിട്ടുണ്ട്. നഗരസഭ വൈസ് ചെയർമാൻ അഡ്വ. കെ സത്യൻ അധ്യക്ഷത വഹിച്ചു.  പതിനെട്ടാം വാർഡ് കൗൺസിലർ സുധ. സി,  പതിനേഴാം വാർഡ് കൗൺസിലർ രജീഷ് വെങ്ങളത്ത്കണ്ടി,  മുരളീധര ഗോപാൽ, പാറാട്ട് രാജൻ, വിനു കോറോത്ത്, ചന്ദ്രൻ പൂതക്കുറ്റി എന്നിവർ സംസാരിച്ചു. ചടങ്ങിൽ പതിനാറാം വാർഡ് കൗൺസിലർ ജിഷാ പുതിയേടത്ത്  സ്വാഗതവും,  സിബിൻ കണ്ടത്തനാരി  നന്ദിയും പറഞ്ഞു.