KOYILANDY DIARY.COM

The Perfect News Portal

കീമോതെറാപ്പിക്ക് മുൻപേ മുടിമുറിച്ച് ഹിന ഖാൻ; കണ്ണീരോടെ ‘അമ്മ:

കീമോതെറാപ്പിക്ക് മുൻപേ മുടിമുറിച്ച് ഹിന ഖാൻ; കണ്ണീരോടെ ‘അമ്മ..‘മുടി വീണ്ടും വളരും, പുരികങ്ങൾ തിരിച്ചുവരും, മുറിപ്പാടുകൾമായും’ കാൻസർ ബാധിച്ചുകഴിഞ്ഞാൽ എങ്ങിനെ പ്രതിരോധിക്കാം. ഹിന ആ പോരാട്ടത്തിലാണ്. പലപ്പോഴും പൊരുതി തോൽപ്പിക്കാൻ മനുഷ്യന് ഒരു പ്രത്യേക കഴിവുണ്ട്. അതിനി രോഗമാവട്ടെ, പ്രകൃതി ദുരന്തങ്ങളാകട്ടെ മനുഷ്യൻ ഈസിയായി അതിനെയെല്ലാം മറികടക്കും. ഇപ്പോഴിതാ ഹിന്ദി ടെലിവിഷൻ താരം ഹിന ഖാന്റെ കാൻസർ രോഗത്തെ കുറിച്ചും അതിനെതിരെ അവർ നടത്തുന്ന പോരാട്ടങ്ങളെ കുറിച്ചുമുള്ള വാർത്തകളാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്.

കീമോക്ക് മുമ്പായുള്ള വീഡിയോ ആണ് ഹിന ഏറ്റവും അവസാനം പങ്കുവെച്ചത്. കീമോതെറാപ്പിക്ക് മുമ്പായി താരം തന്റെ മുടിമുറിക്കുന്നതാണ് വീഡിയോയിലുള്ളത്.ഒരു കണ്ണാടിക്ക് മുന്നിലിരുന്ന് ഹിന ഹെയർകട്ടിനായി തയ്യാറെടുക്കുന്നതിൽ നിന്നാണ് വീഡിയോ തുടങ്ങുന്നത്. പശ്ചാത്തലത്തിൽ ഹിനയുടെ അമ്മ കരയുന്നതിന്റെ ശബ്ദവും കേൾക്കാം. ശേഷം ആദ്യം താരത്തിനേക്കൊണ്ടുതന്നെ മുടി മുറിക്കാൻ അനുവദിക്കുന്നത് വീ‍ഡിയോയിൽ കാണാം.ഹൃദയം തൊടുന്ന കുറിപ്പോടെയാണ് താരം ഈ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത്.

കുറിപ്പ് വായിക്കാം

Advertisements

ഇതുവരെ സങ്കൽപിച്ചിട്ടുപോലുമില്ലാത്ത ഒന്നിന് സാക്ഷ്യം വഹിക്കുന്നതിന്റെ സങ്കടത്തിലാണ് എന്റെ അമ്മയെ. ഇതേ പോരാട്ടം നടത്തുന്ന സ്ത്രീകളോട്, ഇത് കഠിനമാണെന്ന് എനിക്കറിയാം. നമുക്കെല്ലാവർക്കും നമ്മുടെ മുടിയാണ് ഒരിക്കലും അഴിക്കാത്ത കിരീടം എന്നറിയാം. പക്ഷേ നിങ്ങളുടെ മുടി കൊഴിഞ്ഞുപോകും വിധത്തിൽ കഠിനമായ പോരാട്ടത്തെ നേരിടേണ്ടി വരുമ്പോൾ മറ്റെന്തു ചെയ്യാനാണ് കഴിയുക. വിജയിക്കണമെങ്കിൽ ചില കഠിനമായ തീരുമാനങ്ങൾ എടുക്കേണ്ടി വരും.

ഈ പോരാട്ടം വിജയിക്കാൻ എന്നേക്കൊണ്ടാവും വിധം എല്ലാം ചെയ്യും. എന്റെ മനോഹരമായ മുടികൊഴിയുംമുമ്പു തന്നെ അവ മുറിച്ചുമാറ്റാനാണ് തീരുമാനിച്ചത്. ആഴ്ചകളോളം ഈ മാനസികസമ്മർദം സഹിക്കാനാവില്ല. അതുകൊണ്ടാണ് മുടി നീക്കം ചെയ്യാൻ ശ്രമിച്ചത്. യഥാർഥ കിരീടം ധൈര്യവും കരുത്തും അവനവനോടുള്ള സ്നേഹവുമാണെന്ന് താൻ തിരിച്ചറിഞ്ഞു.

മുടി വീണ്ടും വളരും, പുരികങ്ങൾ തിരിച്ചുവരും, മുറിപ്പാടുകൾമായും, പക്ഷേ ഊർജം പൂർണമായും നിലനിൽക്കും. ആർക്കെങ്കിലും എന്റെ അനുഭവം പ്രചോദനമാകാൻ കഴിയുമെങ്കിൽ എന്നോർത്താണ് ഈ യാത്രയേക്കുറിച്ച് പങ്കുവെക്കുന്നത്.

Share news
error: Content is protected !!