KOYILANDY DIARY

The Perfect News Portal

ഹെൽത്ത് കാർഡ്- സമയപരിധി ഒരു മാസത്തേക്ക് കൂടി നീട്ടി

ഹെൽത്ത് കാർഡ് – സമയപരിധി ഒരു മാസത്തേക്ക് കൂടി നീട്ടി. ഹോട്ടൽ, റസ്‌റ്റോറൻ്റ് സംഘടനാ പ്രതിനിധികളുടെ അഭ്യർത്ഥന മാനിച്ചാണ് എല്ലാവർക്കും ഹെൽത്ത് കാർഡ് എടുക്കാനായി ഒരു മാസം  കൂടി സാവകാശം അനുവദിച്ചത്. നേരത്തെ, ജീവനക്കാർക്ക് ഹെൽത്ത് കാർഡ് എടുക്കാനായി രണ്ടു തവണ സമയം നീട്ടി നൽകിയിരുന്നു. എന്നാൽ, ഇനിയൊരു സാവകാശം ഉണ്ടായിരിക്കില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി അറിയിച്ചു.