KOYILANDY DIARY

The Perfect News Portal

എൽ.ഡി.എഫിന് തകർപ്പൻ ജയം: 28ൽ 15 സീറ്റും നേടി

എൽ.ഡി.എഫിന് തകർപ്പൻ ജയം: 28ൽ 15 സീറ്റും നേടി. പ്രതിപക്ഷവും കേന്ദ്ര ഏജൻസികളും വലതുമാധ്യമങ്ങളും ചേർന്ന്‌ ഒഴുക്കിയ വ്യാജ പ്രചാരണങ്ങൾക്ക്‌ നടുവിലും എൽഡിഎഫിന്‌ നേടിയത് ഉജ്ജ്വല വിജയമാണ്. സംസ്ഥാനത്ത്‌ 12 ജില്ലകളിലായിയാണ് ഉപതെരഞ്ഞെടുപ്പ്‌ നടന്നത്. ജനപിന്തുണയിൽ തെല്ലും ഇടിവില്ലെന്ന്‌ എൽഡിഎഫ്‌ തെളിയിച്ചു. പതിനൊന്നിടത്താണ്‌ യുഡിഎഫ്‌ വിജയം. രണ്ടിടത്ത്‌ ബിജെപിയും വിജയിച്ചു.

ഒരു നിയമസഭാമണ്ഡലത്തിന്റെ പകുതിയോളം വരുന്ന ഒരു ജില്ലാപഞ്ചായത്ത്‌ വാർഡിലടക്കം വിജയക്കൊടി പാറിച്ച്‌ എൽഡിഎഫ്‌ തലയുയർത്തി നിൽക്കുന്നു. പാലക്കാടായിരുന്നു ജില്ലാ പഞ്ചായത്ത്‌ ഉപതെരഞ്ഞെടുപ്പ്‌.  ആലത്തൂർ ഡിവിഷൻ ഉപതിരഞ്ഞെടുപ്പ് എൽ ഡി എഫ് സ്ഥാനാർത്ഥി പി എം അലി 7794 വോട്ടുകൾക്ക് വിജയിച്ചു.

Advertisements

യുഡിഎഫിലെ എം സഹദിനെയാണ് തോൽപ്പിച്ചത്. ആകെ പോൾ ചെയ്ത 40014 വോട്ടിൽ പി എം അലി- (22099), എം സഹദ് (യു ഡി എഫ്– 14305) വി ഭവദാസൻ (ബി ജെ പി–3274), രാജേഷ് ആലത്തൂർ (സ്വത–336) എന്നിങ്ങനെ വോട്ടുകൾ നേടി. എൽഡിഎഫ്‌ അംഗം കെ വി ശ്രീധരന്റെ നിര്യാണത്തെ തുടർന്നായിരുന്നു തെരഞ്ഞെടുപ്പ്‌.

Advertisements