KOYILANDY DIARY

The Perfect News Portal

തുണക്കടയിൽ കയറി ഉടമയേയും ഭാര്യയേയും അക്രമിച്ചു

കടയിൽ കയറി അക്രമിച്ചതിൽ പ്രതിഷേധം.. കൊയിലാണ്ടി ഈസ്റ്റ് റോഡിലെ ഡ്രസ് എംപയർ എന്ന തുണിക്കടയിൽ കയറി ഉടമയെ മർദ്ദിക്കുകയും, ഭാര്യയെ കൈയേറ്റം ചെയ്യുകയും ചെയ്തു. സ്ഥാപനത്തിൽ ഏറെ നാശനഷ്ടം വരുത്തിയ സംഭവത്തിൽ കൊയിലാണ്ടി മർച്ചന്റ്സ് അസോസിയേഷനും, കേരള ടെക്സ്റ്റൈൽസ് അസോസിയേഷനും പ്രതിഷേധിച്ചു. പട്ടണത്തിൽ പ്രതിഷേധ പ്രകടനവും നടത്തി. സംഭവത്തിൽ കെട്ടിട ഉടമയ്ക്കെതിരെ കടയുടമ പോലീസിൽ പരാതി നൽകി.
കടയിൽ അതിക്രമിച്ച് കയറി ഗുണ്ടായിസം കാണിച്ചവരെ അറസ്റ്റ് ചെയ്ത് നിയമത്തിന് മുൻപിൽ കൊണ്ടുവരണമെന്ന് യോഗം പോലീസ് അധികാരികളോട് ആവശ്യപ്പെട്ടു. പ്രകടനത്തിന് സി. കെ. സുനിൽ പ്രകാശ്, കെ. കെ. ഗോപാലകൃഷ്ണൻ, കെ. വി. നസീർ, അമേത്ത് കുഞ്ഞമ്മദ്, നൗഷാദ് ഡിലക്സ്, മനീഷ്, ഹാഷിം ഡാബർ, അസീസ്, സുകന്യ ബാബു, പ്രേമൻ നന്മന എന്നിവർ സംസാരിച്ചു.
Advertisements