KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി നഗരസഭ വർക്കിങ്ങ് ഗ്രൂപ്പ് യോഗം

കൊയിലാണ്ടി: നഗരസഭയുടെ 2023-24 വർഷ പദ്ധതി ആസൂത്രണത്തിനായുള്ള വർക്കിങ്ങ് ഗ്രൂപ്പ് യോഗം നടന്നു. നഗരസഭ അധ്യക്ഷ കെ പി.സുധ ഉദ്ഘാടനം ചെയ്തു. നഗരസഭ ഇ.എം.എസ്. സ്മാരക ടൌൺഹാളിൽ വെച്ച് നടന്ന യോഗത്തിൽ വൈസ് ചെയർമാൻ അഡ്വ. കെ. സത്യൻ അധ്യക്ഷത വഹിച്ചു. ആസൂത്രണ സമിതി അധ്യക്ഷൻ എ. സുധാകരൻ കരട് നിർദ്ദേശങ്ങൾ അവതരിപ്പിച്ചു.
സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാന്മാരായ കെ. എ. ഇന്ദിര, ഇ.കെ. അജിത്, സി. പ്രജില, പി.കെ. നിജില, നഗരസഭ കൗൺസിലർമാരായ പി. രത്നവല്ലി, വി. പി. ഇബ്രാഹിം കുട്ടി, കെ.കെ. വൈശാഖ്, ആസൂത്രണ സമിതി അംഗം എൻ.കെ. ഭാസ്കരൻ, സൂപ്രണ്ട് വി. ആർ ശ്രീജി എന്നിവർ സംസാരിച്ചു. യോഗത്തിൽ കൗൺസിലർമാർ, നിർവ്വഹണ ഉദ്യോഗസ്ഥർ, വർക്കിങ്ങ് ഗ്രൂപ്പ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
Advertisements