KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടിയിൽ ഹോട്ടലുകളിൽ പരിശോധന: പഴകിയ ഭക്ഷണ സാധനങ്ങൾ പിടികൂടി

കൊയിലാണ്ടി നഗരത്തിലെ ഹോട്ടലുകളിലും കൂൾബാറുകളിലും നഗരസഭ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിൽ പഴകിയതും ഉപയോഗയോഗ്യമല്ലാത്തതുമായ ഭക്ഷണ സാധനം പിടികൂടി. വീണ്ടും വിളമ്പുന്നതിനായി സൂക്ഷിച്ച പൊറോട്ട, ചപ്പാത്തി, ചിക്കൻ കറി, പഴകിയ എണ്ണ തുടങ്ങിയവ പിടിച്ചെടുത്തു, ചോയ്സ് റെസ്റ്റോറൻറ്, ഹോട്ടൽ സിറ്റി ഗേറ്റ് എന്നിവിടങ്ങളിൽ നിന്നാണ് പഴകിയ ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്തിട്ടുള്ളത്.
 ഹോട്ടൽ ഷൈജു, പിഷാരികാവ് ക്ഷേത്രത്തിനടുത്തെ സസ്യഭോജനശാല എന്നിവിടങ്ങളിൽ ന്യൂനതകൾ ചൂണ്ടിക്കാട്ടി നോട്ടീസ് നൽകുകയും ചെയ്തു. പിഷാരികാവ് ഉത്സവം തുടങ്ങുന്നതിന് മുന്നോടിയായി കൊല്ലം, ആനക്കുളം ഭാഗത്തെ മുഴുവൻ ഹോട്ടലുകളിലും കൂൾബാറുകളിലും ആരോഗ്യ വിഭാഗം പരിശോധന നടത്തി ആവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു.
Advertisements
കാലത്ത് 7 മണി മുതൽ നടന്ന പരിശോധനയിൽ നഗരസഭ സീനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ എപി സുരേഷ്0, കെ റിഷാദ്, ഹെൽത്ത് ഇൻസ്പെക്ടർമാരായ ജമീഷ് മുഹമ്മദ്, ലിജോയ് എൽ എന്നിവർ പങ്കെടുത്തു.