KOYILANDY DIARY

The Perfect News Portal

ഗുജറാത്ത് കലാപം: കൊലപാതകം, കൂട്ടബലാത്സംഗമടക്കമുള്ള കേസിലെ മുഴുവന്‍ പ്രതികളെയും വെറുതെ വിട്ടു

ന്യൂഡല്‍ഹി: 2002ലെ ഗുജറാത്ത് കലാപക്കേസിലെ 26 പ്രതികളെയും കോടതി വെറുതെ വിട്ടു. പഞ്ച്മഹല്‍ അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് നടപടി. ഗുജറാത്ത് കലാപത്തിലെ കൂട്ടബലാത്സംഗം, കൂട്ടക്കൊലപാതകം അടക്കമുള്ള കേസുകളിലെ പ്രതികളെയാണ് കോടതി വെറുതെ വിട്ടത്.

തെളിവുകളുടെ അഭാവത്തിലാണ് പ്രതികളെ വെറുതെ വിട്ടത്. പ്രതികള്‍ക്കെതിരെയുള്ള കുറ്റം തെളിയിക്കാന്‍ മതിയായ തെളിവുകളില്ലെന്നും വിചാരണക്കിടെ 13 പ്രതികള്‍ മരിച്ചെന്നും അഡീഷണല്‍ സെഷന്‍സ് ജഡ്ജി ലീലാഭായ് ചുദാസാമ കോടതി ഉത്തരവില്‍ പറഞ്ഞു.

Advertisements