KOYILANDY DIARY.COM

The Perfect News Portal

സ്വർണവില വീണ്ടും കൂടി; പവന് 1,18,720 രൂപ

.

കേരളത്തിൽ സ്വർണവില വീണ്ടും കൂടി. ഇതോടെ ഈ മാസത്തെ ഏറ്റവും ഉയർന്ന നിലയിലേക്ക് സ്വർണവില എത്തി. 1,18,720 രൂപയാണ് ഇന്നത്തെ സ്വർണവില. ഇന്നലെ 118640 രൂപയായിരുന്നു സ്വർണത്തിന്റെ വില. 80 രൂപയുടെ വർധനവാണ് ഇന്ന് ഉണ്ടായത്. 12,142 രൂപയാണ് ഒരു ​ഗ്രാം സ്വർണത്തിന്റെ വില. 12,134 രൂപയായിരുന്നു ഇന്നലെ ഉണ്ടായിരുന്നത്.

 

ഇന്നലെ രണ്ട് തവണ സ്വർണവിലയിൽ മാറ്റം ഉണ്ടായിരുന്നു. രാവിലെ 1,18,320 എന്ന സർവകാല റെക്കോർഡിലാണ് വ്യാപാരം നടന്നതെങ്കിൽ ഉച്ച കഴിഞ്ഞതോടെ വിലയിൽ നേരിയ ഇടിവുണ്ടായി. പവന് 1,17,520 രൂപയായിരുന്നു ഉച്ചയ്ക്ക് ശേഷമുള്ള നിരക്ക്. സ്വർണ വിലയിലെ ഏറ്റക്കുറച്ചിലുകൾ സാധാരണക്കാരെ വലയ്ക്കുന്നുണ്ട്. ജിഎസ്ടിയും, പണിക്കൂലിയും അടക്കം വരുന്നതോടെ ഒരു പവൻ വാങ്ങണമെങ്കിൽ വലിയ തുക തന്നെ നൽകേണ്ട സ്ഥിതിയാണ്.

 

Share news
error: Content is protected !!