KOYILANDY DIARY

The Perfect News Portal

സ്വർണ വില വീണ്ടും കുതിച്ചു. പവന് 44,240 രൂപയായി

സ്വർണ വില വീണ്ടും കുതിച്ചു. പവന് 44,240 രൂപയായി. ഇന്നലെ റെക്കോർഡ് ഭേദിച്ച സ്വർണവില ഇന്ന് വീണ്ടും കൂടി. ഗ്രാമിന് 150 രൂപ വർദ്ധിച്ച് 5530 രൂപയും പവന് 1200 രൂപ വർധിച്ച് 44,240 രൂപയുമായി. 43,040 രൂപയായിരുന്നു ഇന്നലത്തെ വില. ഇതോടെ ഒരു പവന്‍ സ്വര്‍ണം വാങ്ങാന്‍ 48,000 രൂപയോളം മുടക്കേണ്ടി വരും.