KOYILANDY DIARY

The Perfect News Portal

ഇന്ന് സമാപനം: സിപിഐ(എം) പ്രിതരോധ ജാഥ മഹാ സംഗമമാകും

തിരുവനന്തപുരം: കേരളമാകെ ഇളക്കിമറിച്ച ജനകീയ പ്രതിരോധ ജാഥ ശനിയാഴ്ച തലസ്ഥാനത്ത്‌ സമാപിക്കും. വൈകിട്ട് അഞ്ചിന് പുത്തരിക്കണ്ടം മൈതാനത്ത് സമാപന സമ്മേളനത്തിൽ ലക്ഷങ്ങൾ പങ്കെടുക്കും. സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യും. ജാഥാക്യാപ്‌റ്റൻ എം വി ​ഗോവിന്ദൻ, ജാഥാ മാനേജർ പി കെ ബിജു, ജാഥാ അം​ഗങ്ങളായ സി എസ് സുജാത, എം സ്വരാജ്, കെ ടി ജലീൽ, ജെയ്ക് സി

 

തോമസ്, മന്ത്രിമാർ എന്നിവർ സംസാരിക്കും.

രാഷ്ട്രീയ സാമൂഹിക രം​ഗത്തെ പ്രമുഖരും പങ്കെടുക്കും. ഫെബ്രുവരി 20ന് കാസർകോട് കുമ്പളയിൽ ആരംഭിച്ച ജാഥ 14 ജില്ലയിലെ സ്വീകരണം ഏറ്റുവാങ്ങിയാണ് സമാപിക്കുന്നത്.

Advertisements

ജാഥ ഇന്ന്
രാവിലെ 10ന്‌ പാറശാല കുന്നത്തുകാൽ, പകൽ 11ന്‌ നെയ്യാറ്റിൻകര ആശുപത്രി ജങ്‌ഷൻ,  3 മണി ന്‌  കാഞ്ഞിരംകുളം, വൈകിട്ട്‌ 5ന്‌ പുത്തരിക്കണ്ടം മൈതാനം.