ബാലുശ്ശേരിയിൽ ബസും കാറും തമ്മിൽ കൂട്ടിയിടിച്ച് അപകടം. 16 പേർക്ക് പരിക്ക്

ബാലുശ്ശേരിയിൽ ബസും കാറും തമ്മിൽ കൂട്ടിയിടിച്ച് അപകടം. 16 പേർക്ക് പരിക്ക്. കൊയിലാണ്ടി താമരശ്ശേരി സംസ്ഥാനപാതയിൽ വട്ടോളിബസാർ അമരാപുരിക്കടുത്താണ് അപകടം. മാർത്താണ്ഡത്തു നിന്ന് തിരുവമ്പാടിയിലേക്ക് പോവുകയായിരുന്ന സ്കോർപിയോ കാറും കിനാലൂരിൽ നിന്ന് ബാലുശ്ശേരിയിലേക്ക് വരുകയായിരുന്ന ബസുമാണ് കൂട്ടിയിടിച്ചത്.

കാർ യാത്രക്കാരായ തിരുവമ്പാടി ചാലിൽ വിജേഷ് (35), ഭാര്യ ഷൈനി (30) എന്നിവർക്കും ബസിൽ യാത്രചെയ്തിരുന്ന ബാലുശ്ശേരി സർക്കാർ കോളേജ് വിദ്യാർഥികളടക്കം 14 പേർക്കുമാണ് പരിക്കേറ്റത്. നരിക്കുനിയിൽ നിന്ന് അഗ്നിരക്ഷാസേനയെത്തിയാണ് കാർ പൊളിച്ചാണ് അപകടത്തിൽപ്പെട്ടവരെ പുറത്തെടുത്തത്. 6 പേർ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും മറ്റുള്ളവർ ബാലുശ്ശേരി താലൂക്ക് ആശുപത്രിയിലും ചികിത്സയിലാണ്.
