KOYILANDY DIARY

The Perfect News Portal

സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു

സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. തുടർച്ചയായ മൂന്നാം ദിവസമാണ് സ്വർണവില കുറയുന്നത്. പവന് 80 രൂപയാണ് ഇന്നു കുറഞ്ഞ്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിൻ്റെ വില 44,440 രൂപയായി. ഗ്രാമിന് പത്തു രൂപ താഴ്ന്ന് 5555ല്‍ എത്തി.

ഇന്നലെ 44,520 രൂപയും വ്യാഴാഴ്ച 44,640 രൂപയുമായിരുന്നു പവൻ്റെ വില. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയാണ് ഇന്ന് രേഖപ്പെടുത്തിയത്. അന്താരാഷ്ട്ര വിലയിലുണ്ടായ ഇടിവാണ് സംസ്ഥാനത്ത് സ്വർണവില കുറയാനുള്ള കാരണം.