KOYILANDY DIARY.COM

The Perfect News Portal

സ്വർണവില വീണ്ടും കുറഞ്ഞു; പവന് 91,720 രൂപ

.

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് ഇടിവ്. 600 രൂപയാണ് പവന് കുറഞ്ഞിരിക്കുന്നത്. ഇതോടെ ഇന്നത്തെ ഒരു പവന്റെ സ്വർണവില 91,720 രൂപയാണ്. ഗ്രാമിന് 75 രൂപ കുറഞ്ഞ് 11,465 രൂപയും ആയിട്ടുണ്ട്. ഇന്നലെ രാവിലെയും ഉച്ചയ്ക്കും സ്വർണവിലയിൽ മാറ്റമുണ്ടായിരുന്നു. രണ്ടു ദിവസമായി ഇടിവാണ് പൊന്നിന് സംഭവിച്ചുകൊണ്ടിരിക്കുന്നത്.

 

 

സ്വര്‍ണവില ഇനിയും കുറയുമെന്നാണ് പ്രതീക്ഷ. പണിക്കൂലി കൂട്ടാതെ തന്നെ ഒരു പവന് ഒരു ലക്ഷം കടക്കുമെന്ന പ്രതീക്ഷിച്ചയിടത്താണ് സ്വര്‍ണവിലയിലെ ഈ കുറവ്. നിലവിൽ പണിക്കൂലി അടക്കം ഒരു പവൻ സ്വർണത്തിന് ഒരു ലക്ഷത്തിലധികമാകും. ചില ദിവസങ്ങളില്‍ മൂന്ന് തവണ വരെ വിലയിൽ മാറ്റമുണ്ടാകുന്നുണ്ട്.

 

ഓരോ ദിവസവും സ്വര്‍ണവിലയില്‍ രണ്ടും മൂന്നും തവണയാണ് മാറ്റമുണ്ടായികൊണ്ടിരിക്കുന്നത്. ഇതിനിടെയാണ് ചെറിയ ആശ്വാസം നൽകുന്ന ഇന്നത്തെ നിരക്ക്. വരും ദിവസങ്ങളിൽ സ്വർണവിലയിൽ മുന്നേറ്റം ഉണ്ടാകാൻ തന്നെയാണ് സാധ്യത എന്നാണ് കരുതുന്നത്. വിവാഹ പാര്‍ട്ടിക്കാരെയും പിറന്നാള്‍പോലെയുള്ള ആഘോഷങ്ങള്‍ നടത്തുന്നവരെയുമാണ് സ്വര്‍ണവിലയിലെ അടിക്കടിയുള്ള വമ്പന്‍ വില വര്‍ധനവ് വലിയ രീതിയില്‍ ബാധിക്കുന്നത്.

Share news
error: Content is protected !!