KOYILANDY DIARY.COM

The Perfect News Portal

സ്വര്‍ണവില കുറഞ്ഞു; പവന് 95,480 രൂപ

.

സ്വര്‍ണവില കുറഞ്ഞു. 80 രൂപ കുറഞ്ഞ് ഒരു പവന് 95,480 രൂപയായി. ഇന്നലെ ഒരു പവന് 95,560 രൂപയായിരുന്നു. ഒരു ഗ്രാമിന് ഇന്നത്തെ വില 11,935 രൂപയാണ്. 10 രൂപയുടെ കുറവാണ് ഒരു ഗ്രാമിനുണ്ടായത്. ഇന്നലെ ഒരു ഗ്രാമിന് 11,945 രൂപയായിരുന്നു.

 

ഇതോടു കൂടി ആഭരണപ്രേമികള്‍ക്കെല്ലാം നേരിയ ആശ്വാസമാണുണ്ടായത്. ക‍ഴിഞ്ഞ 9ന് ആണ് സ്വര്‍ണ വിലയില്‍ ഈ മാസത്തെ ഏറ്റവും കുറവ് വില രേഖപ്പെടുത്തിയത്. 94,920 രൂപയായിരുന്നു ഒരു പവൻ്റെ വില. ക‍ഴിഞ്ഞ 5ന് ആണ് ഈ മാസത്തെ ഏറ്റവും കൂടിയ വില രേഖപ്പെടുത്തിയത്. 95,840 രൂപയാണ് അന്ന് സ്വര്‍ണത്തിന് രേഖപ്പെടുത്തിയത്.

 

 

അതേസമയം, സ്വര്‍ണത്തിന് ഈ വര്‍ഷം അവസാനിക്കുന്നതിന് മുൻപ് ഒരു ലക്ഷം കടക്കുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ കരുതുന്നത്. രാജ്യാന്തര വില താഴ്ന്നിരിക്കുകയാണ്. ട്രോയ് ഔണ്‍സിന് 4206 ഡോളറിലാണ് ഇപ്പോള്‍.

Share news
error: Content is protected !!