സ്വർണവില കുറഞ്ഞു; പവന് 1,09,400 രൂപ
.
സ്വർണവിലയിൽ ഇടിവ്. 320 രൂപ കുറഞ്ഞ് പവന് 1,09,400 രൂപയായി. 40 രൂപ കുറഞ്ഞ് ഗ്രാമിന് 13,675 രൂപയിലും എത്തിയിട്ടുണ്ട്. വോട്ടെണ്ണൽ ദിനമായ ഇന്നലെ സ്വർണത്തിന് പവന് 1,09,720 രൂപയായിരുന്നു നൽകേണ്ടത്. ആഭരണങ്ങൾ വാങ്ങിക്കണമെങ്കിൽ പണിക്കൂലി, ജിഎസ്ടു, ഹോൾമാർക്കിങ് ചാർജ് തുടങ്ങി വിവിധ നിരക്കുകൾ കൂടി ഉൾപ്പെടുത്തിയിട്ടുള്ള വില വേണം നൽകാൻ. നിലവിൽ കേരളത്തിൽ ഒരു പവൻ സ്വർണം ലഭിക്കണമെങ്കിൽ 1.20 ലക്ഷം രൂപയോളം നൽകണം.




