സ്വർണവില കുത്തനെ കുറഞ്ഞു: പവന് 1,04,320 രൂപ
.
സ്വർണവില കുത്തനെ കുറഞ്ഞു. 1240 രൂപയാണ് ഇന്ന് ഒരു പവന് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,04,320 രൂപയായി. 13,040 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ വില. വില ഇനിയും കൂടുമോ എന്ന ആശങ്ക നിലനിൽക്കുമ്പോഴാണ് വിലയിൽ ഇടിവുണ്ടായിരിക്കുന്നത്. ഒരു പവന്റെ വില 1,04,320 രൂപ ആണെങ്കിലും പണിക്കൂലിയും മറ്റും ചേരുമ്പോൾ വില ഏതാണ്ട് 1,20,344 രൂപയാകും.




