KOYILANDY DIARY

The Perfect News Portal

പുൽപ്പള്ളിയിൽ കഞ്ചാവുമായി അഞ്ചംഗ സംഘം പിടിയിൽ

പുൽപ്പള്ളിയിൽ കഞ്ചാവുമായി അഞ്ചംഗ സംഘം പിടിയിൽ. പുൽപ്പള്ളി എസ്.ഐ സാജനും സംഘവും പെരിക്കല്ലൂർ വെട്ടത്തൂർ പമ്പ് ഹൗസിനു സമീപം നടത്തിയ വാഹന പരിശോധനയിലാണ് സംഘം പിടിയിലായത്. കാറിൽ കടത്തിക്കൊണ്ടു വരികയായിരുന്ന 690 ഗ്രാം കഞ്ചാവ് ഇവരിൽ നിന്നും പിടിച്ചെടുത്തു.

അമ്പലവയൽ കോട്ടൂർ സ്വദേശി ആലക്കുന്നിൽ വീട്ടിൽ അൻഷിദ് (22), ചുള്ളിയോട് കരടിപ്പാറ സ്വദേശികളായ ഇടമഠത്തിൽ വീട്ടിൽ അജ്മൽ (26), കിഴക്കേതിൽ വീട്ടിൽ അൻഷാദ് (24), നോറ്റത്തു വീട്ടിൽ സുഹൈൽ (23), കുമ്പളേരി കതിർകോട്ടിൽ വീട്ടിൽ പ്രവീൺ (19) എന്നിവരാണ് അറസ്റ്റിലായത്. ഇവർ സഞ്ചരിച്ച കെ എൽ 73 ഡി 9315 നമ്പർ കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സിവിൽ പോലീസ് ഓഫീസർമാരായ ഷക്കീർ, അജീഷ് എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.