KOYILANDY DIARY

The Perfect News Portal

ആർപ്പും കുരവയുമായി ഗജരാജൻ പാമ്പാടി രാജന് അതിഗംഭീര വരവേൽപ് നൽകി

ആർപ്പും കുരവയുമായി ഗജരാജൻ പാമ്പാടി രാജന് അതിഗംഭീര വരവേൽപ് നൽകി. കൊയിലാണ്ടി: ചെറിയമങ്ങാട് കോട്ടയിൽ ദുർഗ്ഗാ ഭഗവതി ക്ഷേത്ര മഹോത്സവത്തിനെത്തിയ ആനപ്രേമികളുടെ ഇഷ്ടതാരം ഗജരാജൻ പാമ്പാടി രാജന് ആനപ്രേമികൾ ചേർന്ന് ആർപ്പും കുരവയുമായി അതിഗംഭീര സ്വീകരണമാണ് നൽകിയത്.

ഉത്സവത്തിൻ്റെ പ്രധാന ദിവസമായ ഇന്നു വൈകീട്ട് നടക്കുന്ന എഴുന്നള്ളിപ്പിനാണ് പാമ്പാടി രാജൻ എത്തിയത്. വൻ തുക ഏക്കം നൽകിയാണ് ക്ഷേത്രം ഭാരവാഹികൾ പാമ്പാടി രാജനെ എഴുന്നള്ളിക്കുന്നത്. ആനകൾക്കിടയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ളത് പാമ്പാടി രാജനാണ്.