KOYILANDY DIARY

The Perfect News Portal

സ്ത്രീകളായ രോഗികളോട് അപമര്യാദയായി പെരുമാറിയ ഡോക്ടർ അറസ്റ്റിൽ

സ്ത്രീകളായ രോഗികളോട് അപമര്യാദയായി പെരുമാറിയ ഡോക്ടർ അറസ്റ്റിൽ. കുറ്റ്യാടി താലൂക്ക് ആശുപത്രിയിലെ ഡോക്ടർ വിപിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ അത്യാഹിത വിഭാഗത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർ ഡ്യൂട്ടി സമയത്ത് മദ്യപിച്ചിരുന്നതായും രോഗികളും കൂടെ വന്നവരും പറഞ്ഞു.

ബാലുശേരി സ്വദേശിയായ ഡോക്ടർ വിപിൻ അത്യാഹിത വിഭാഗത്തിൽ രോഗികളെ പരിശോധിക്കുന്നതിനിടെയാണ് അപമര്യാദയായി പെരുമാറിയത്. ഇതറിഞ്ഞ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഉൾപ്പെടെ സ്ഥലത്തെത്തി. പരാതിയുടെ അടിസ്ഥാനത്തിൽ 354 വകുപ്പ് പ്രകാരമാണ് ഡോക്ടർക്കെതിരെ പൊലീസ് കേസെടുത്തത്.