KOYILANDY DIARY

The Perfect News Portal

പ്രായമായവരെയും ഭിന്നശേഷിക്കാരെയും പങ്കെടുപ്പിച്ച് അകലാപ്പുഴയിൽ ഉല്ലാസ യാത്ര

പ്രായമായവരെയും ഭിന്നശേഷിക്കാരെയും പങ്കെടുപ്പിച്ച് അകലാപ്പുഴയിൽ ഉല്ലാസ യാത്ര. പുളിയഞ്ചേരി:
കെ. ടി. ശ്രീധരൻ സ്മാരക വായനശാല വയോജന ക്ലബ്ബിൻ്റെ നേതൃത്വത്തിലായിരുന്നു വിനോദയാത്ര. അറുപതോളം പേർ യാത്രയിൽ പങ്കാളികളായി. ബോട്ടിൽ കളിച്ചും ചിരിച്ചും പാട്ടുപാടിയും നൃത്തം ചവിട്ടിയും എല്ലാവരും ഉല്ലസിച്ചു സമയം ചിലവഴിച്ചു.
മൂന്നു മണിക്കൂറോളം എല്ലാ ബുദ്ധിമുട്ടുകളും അവശതകളും പൂർണമായി മാറ്റി വെച്ച് അൻപതോളം വയോജനങ്ങൾ മനസ്സു നിറയെ സന്തോഷിച്ച സായാഹ്നത്തിന് മാറ്റു കൂട്ടാൻ പുളിയഞ്ചേരിയിലെ ഗായിക സാന്ദ്രിമ മനോജും യാത്രയിൽ അവർക്കൊപ്പം ഉണ്ടായിരുന്നു. വി. രമേശൻ മാസ്റ്റർ, വി. ബാലകൃഷ്ണൻ, കെ. ടി. സിനേഷ്, സജിൽ കുമാർ, നന്ദകുമാർ, സെനിത്ത് രാജ്, രശ്മി. വി, ബിഷ എന്നിവർ യാത്രക്ക് നേതൃത്വം നൽകി.
Advertisements