KOYILANDY DIARY

The Perfect News Portal

കേരളത്തെ അവഗണിച്ച ജനവിരുദ്ധ കേന്ദ്ര ബജറ്റിനെതിരെ എഫ്.എസ്.ഇ.ടി.ഒ സായാഹ്ന ധർണ്ണ

കേരളത്തെ അവഗണിച്ച ജനവിരുദ്ധ കേന്ദ്ര ബജറ്റിനെതിരെ എഫ്.എസ്.ഇ.ടി.ഒ നേതൃത്വത്തിൽ ജീവനക്കാരും അധ്യാപകരും മേഖല കേന്ദ്രങ്ങളിൽ സായാഹ്ന ധർണ്ണ സംഘടിപ്പിച്ചു. കൊയിലാണ്ടി ബസ്സ് സ്റ്റാന്റ് പരിസരത്ത് നടന്ന സായാഹ്ന ധർണ്ണ എഫ്.എസ്.ഇ.ടി.ഒ ജില്ലാ സെക്രട്ടറി പി സി ഷജീഷ് കുമാർ ഉദ്ഘാടനം ചെയ്തു.

കെ.എസ്.ടി.എ ജില്ലാ എക്സിക്യൂട്ടീവ് അംഗം ഡി കെ ബിജു അധ്യക്ഷനായി. കെ എം സി എസ് യു സംസ്ഥാന കമ്മിറ്റി അംഗം ഇ ബാബു, കെ.എസ്.ടി.എ സബ് ജില്ലാ സെക്രട്ടറി ഡോ പി കെ ഷാജി എന്നിവർ സംസാരിച്ചു. കേരള എൻ ജി ഒ യൂണിയൻ ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം പി ജിതേഷ് ശ്രീധർ സ്വാഗതം പറഞ്ഞു.