KOYILANDY DIARY

The Perfect News Portal

ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു അറസ്റ്റിൽ

നന്ദ്യാൽ: തെലുങ്കുദേശം പാർട്ടി അധ്യക്ഷനും ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രിയുമായ എൻ ചന്ദ്രബാബു നായിഡുവിനെ നന്ദ്യാൽ പോലീസ് അറസ്റ്റ് ചെയ്‌തു. എപി സ്‌കിൽ ഡെവലപ്‌മെൻറ് കോർപ്പറേഷൻ അഴിമതിക്കേസിൽ ഒന്നാം പ്രതിയാണ്‌ ചന്ദ്രബാബു നായിഡു. നന്ദ്യാൽ റേഞ്ച് ഡിഐജി രഘുരാമി റെഡ്ഡിയുടെയും ക്രൈം ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെൻറിൻറെയും (സിഐഡി) നേതൃത്വത്തിൽ പുലർച്ചെ 5:30 മണിയോടെ പട്ടണത്തിലെ ആർകെ ഫംഗ്‌ഷൻ ഹാളിനടുത്തുള്ള കാരവാനിൽ നിന്നാണ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌.

ടിഡിപി പ്രവർത്തകരുടെ കടുത്ത എതിർപ്പിനിടെയാണ്‌ അറസ്‌റ്റ്‌ നടപടികൾ. നായിഡുവിന് കാവൽ നിൽക്കുന്ന എസ്‌പിജി സേന പോലും പൊലീസിനെ അടുക്കാൻ അനുവദിച്ചില്ല. എന്നാൽ കുറച്ചുനേരത്തെ ശ്രമങ്ങൾക്ക്‌ ശേഷം അറസ്‌റ്റ്‌ ചെയ്യുകയായിരുന്നു. നിലവിൽ വിജയവാഡയിലേക്കാണ്‌ മാറ്റിയിരിക്കുന്നത്‌. അതേസമയം സംഘർഷസാധ്യത കണക്കിലെടുത്ത്‌ ടിഡിപി യൂട്യൂബ്‌ ചാനൽ സംപ്രേഷണം പൊലീസ്‌ തടഞ്ഞിരിക്കുകയാണ്‌.