KOYILANDY DIARY

The Perfect News Portal

കോഴിക്കോട് ദമ്പതിമാരെ ബൈക്കില്‍ പിന്തുടര്‍ന്ന് ആക്രമിച്ച സംഭവത്തില്‍ 5 പേര്‍ കസ്റ്റഡിയില്‍

കോഴിക്കോട് ദമ്പതിമാരെ ബൈക്കില്‍ പിന്തുടര്‍ന്ന് ആക്രമിച്ച സംഭവത്തില്‍ 5 പേര്‍ കസ്റ്റഡിയില്‍. നടക്കാവ് പോലീസാണ് അഞ്ച് യുവാക്കളെയും കസ്റ്റഡിയിലെടുത്തത്. ഇവരുടെ ബൈക്കും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഞായറാഴ്ച രാത്രി പത്തരയോടെയാണ് കോഴിക്കോട് ക്രിസ്ത്യന്‍ കോളേജ് ജംങ്ങ്ഷനില്‍ വെച്ച് ചെറുവണ്ണൂര്‍ സ്വദേശി അശ്വിനും ഭാര്യയും ആക്രമണത്തിനിരയായത്.

സിനിമ കഴിഞ്ഞ് ബൈക്കില്‍ മടങ്ങുകയായിരുന്ന ദമ്പതിമാരെ രണ്ട് ബൈക്കുകളിലായെത്തിയ അഞ്ചംഗ സംഘം ആക്രമിക്കുകയായിരുന്നു. ബൈക്കുകളില്‍ പിന്തുടര്‍ന്നെത്തിയ അഞ്ചംഗ സംഘം അശ്വിൻ്റെ ഭാര്യയോട് മോശമായി പെരുമാറുകയും ഇത് ചോദ്യം ചെയ്തതോടെ ഇവര്‍ അശ്വിനെ മര്‍ദ്ദിക്കുകയുമാിരുന്നു.