KOYILANDY DIARY

The Perfect News Portal

കിണറ്റിൽ വീണ ആടിന് രക്ഷകരായി ഫയർഫോഴ്സ്

കൊയിലാണ്ടി: കിണറ്റിൽ വീണ ആടിന് രക്ഷകരായി ഫയർഫോഴ്സ്. ഉള്ള്യേരി പഞ്ചായത്തിലെ പതിനേഴാം വാർഡിൽ കിഴക്കേ വളപ്പിൽ സുരേന്ദ്രൻ എന്നയാളുടെ ആട് കിഴക്കേ വളപ്പിൽ വേലായുധൻ്റെ വീട്ടിലെ കിണറ്റിൽ ഉച്ചയോടെ വീഴുകയായിരുന്നു. വിവരം കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന സ്ഥലത്തെത്തി ആടിനെ പുറത്തെടുത്തു.
ഏകദേശം 13 മീറ്റർ ആഴമുള്ള കിണറ്റിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ വി. കെ. ബിനീഷ് ഇറങ്ങുകയും റസ്ക്യൂ നെറ്റിൽ സേനാംഗങ്ങളുടെ സഹായത്തോടെ ആടിനെ സുരക്ഷിതമായി പുറത്തെത്തിക്കുകയുമായിരുന്നു. ASTO പ്രമോദ് പി.കെയുടെ നേതൃത്വത്തിൽ ഗ്രേഡ് ASTO പ്രദീപ്, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ശ്രീരാഗ്, സജിത്ത് പി. കെ, ഹോംഗാർഡ് ഓംപ്രകാശ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു.
Advertisements