KOYILANDY DIARY

The Perfect News Portal

ബ്രഹ്മപുരത്തിലെ പുകയണക്കാൻ കോഴിക്കോട് നിന്നുള്ള അഗ്നിരക്ഷസേനാഗങളും

ബ്രഹ്മപുരത്തിലെ പുകയണക്കാൻ കോഴിക്കോട് നിന്നുള്ള അഗ്നിരക്ഷസേനാഗങളും. 10 ദിവസമായി ബ്രഹ്മപുരത്ത് കത്തിക്കൊണ്ടിരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ മൂലമുള്ള തീയും പുകയും നിയന്ത്രണമാക്കാൻ വിവിധ ജില്ലകളിൽ നിന്നും സേന എത്തികൊണ്ടിരിക്കുകയാണ്. കഴിഞ്ഞ അഞ്ചുദിവസങ്ങളിലായി കോഴിക്കോട് നിന്നുള്ള അഗ്നിരക്ഷാ സേനാഗങളും  പ്രവർത്തനത്തിൽ പങ്കെടുത്തു കൊണ്ടിരിക്കുന്നു.
ഇതുവരെ 3 ബാച്ചിനെയാണ് കോഴിക്കോട് ജില്ലയിൽ നിന്നും ബ്രഹ്മപുരത്തെക്ക് അയച്ചിട്ടുള്ളത്.
ശനിയാഴ്ച വരെ 60 ഓളം സേനാംഗങ്ങളെ അയച്ചു കഴിഞ്ഞു. വിഷലിപ്തമായ അന്തരീക്ഷത്തിൽ ജോലി ചെയ്യുക പ്രയാസമായതിനാല്‍ ഒരു ദിവസത്തെ ഡ്യൂട്ടിയാണ് തയ്യാറാക്കിയിരിക്കുന്നത്.
കോഴിക്കോട് ജില്ലയിലെ 9 സ്റ്റേഷനുകളിൽ നിന്നായിട്ടാണ് സംഘങ്ങൾ എറണാകുളത്തേക്ക് എത്തുന്നത്.
Advertisements