KOYILANDY DIARY

The Perfect News Portal

റബ്ബർ എസ്റ്റേറ്റിൽ തീപിടിത്തം

റബ്ബർ എസ്റ്റേറ്റിൽ തീപിടിത്തം. അത്തോളി പെരളിമല റബ്ബർ എസ്റ്റേറ്റിലാണ് തീപിടിത്തം ഉണ്ടായത്. ഇന്നലെ വൈകുന്നേരം 5 മണിയോടു കൂടിയാണ് സംഭവം. വിവരം കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന എത്തി നാട്ടുകാരുടെ സഹായത്തോടു കൂടി തീ അണക്കുകയുമായിരുന്നു.

ഗ്രേഡ് അസിസ്റ്റൻ്റ് സ്റ്റേഷൻ ഓഫീസർ പി. കെ ബാബുവിൻ്റെ നേതൃത്വത്തിൽ സേനാംഗങ്ങൾ ആയ ഇർഷാദ്, നിധി പ്രസാദ്, അരുൺ, റഷീദ്, രാജീവ്, രാജേഷ് എന്നിവർ ചേർന്നാണ് തീ അണച്ചത്.