KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി സർവ്വീസ് സഹകരണ ബാങ്കിൽ തീ പിടുത്തം

കൊയിലാണ്ടി സർവ്വീസ് സഹകരണ ബാങ്കിൽ തീ പിടുത്തം. ഒഴിവായത് വൻ അപകടം അഗ്നി രക്ഷാ സേനയും, പോലീസും നാട്ടുകാരും ചേർന്നാണ് തീയണച്ചത്. വൈകീട്ട് 6.45 ഓടെയായിരുന്നു സംഭവം. എക്സ്സ്ഓസ്റ്റ് ഫാനിൽനിന്നു ഷോർട്ട് സർക്യൂട്ട് കാരണം  ഫാൻ കസേരയിൽ വീണ് കത്തുകയായിരുന്നു. ബാങ്ക് പൂട്ടി പോയ ഉടനെയായിരു സംഭവം.
ബാങ്കിൽ നിന്നും ശക്തമായ പുക ഉയരുന്നത്കണ്ട് നാട്ടുകാർ അഗ്നി രക്ഷാ സേനയെയും, പോലീസിനെയും, വിവരമറിയിക്കുകയായിരുന്നു. പോലീസും, അഗ്നിരക്ഷാ സേനയും കുതിച്ചെത്തി ബാങ്കിൻ്റെ ഷട്ടർ കുത്തിതുറന്ന് അകത്ത് കയറി തീയണക്കുകയായിരുന്നു. ഫയർ സ്റ്റേഷൻ ഓഫീസർ സി. പി. ആനന്ദൻ്റെ നേതൃത്വത്തിൽ രണ്ട് ഫയർ യൂണിറ്റുകൾ എത്തിയിരുന്നു.
Advertisements
കൊയിലാണ്ടി എസ്.ഐ. കെ.ടി. രഘുവിൻ്റെ നേതൃത്വത്തിലാണ് പോലീസ് സംഘവും സ്ഥലത്ത് കുതിച്ചെത്തി. ബാങ്ക് ജീവനക്കാരും ഭരണ സമിതി അംഗങ്ങളും ഉടൻ തന്നെ ബാങ്കിലെത്തിയിരുന്നു.