KOYILANDY DIARY

The Perfect News Portal

പേരാമ്പ്രയില്‍ കെ.എസ്.ആര്‍.ടി.സി ബസ് ദേഹത്ത് കയറിയിറങ്ങി ഇരുചക്രവാഹന യാത്രികൻ മരിച്ചു

കോഴിക്കോട്: പേരാമ്പ്രയില്‍ കെ.എസ്.ആര്‍.ടി.സി ബസ് ദേഹത്ത് കയറിയിറങ്ങി ഇരുചക്രവാഹന യാത്രികൻ മരിച്ചു. പേരാമ്പ്ര കക്കാടുപള്ളിക്ക് സമീപം ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു അപകടം. കക്കാട് സ്വദേശി ഹനീഫയാണ് മരിച്ചത്.

ഹനീഫയുടെ മുന്നില്‍ പോയ കാര്‍ പെട്ടെന്ന് ബ്രേക്കിട്ടപ്പോള്‍ കൂട്ടിയിടി ഒഴിവാക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ഇരുചക്ര വാഹനങ്ങളെ മറികടന്ന് എതിര്‍ദിശയില്‍ വന്ന കെ.എസ്.ആര്‍.ടി.സി ബസ് കണ്ട് കാര്‍ പെട്ടെന്ന് വേഗം കുറച്ച് നിര്‍ത്തുകയും കാറില്‍ ഇടിക്കുന്നത് ഒഴിവാക്കുന്നതിനിടെ ബൈക്കിൻ്റെ നിയന്ത്രണം വിട്ട് ഹനീഫ റോഡിലേക്ക് വീഴുകയും ഹനീഫയുടെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങുകയായിരുന്നു. കുറ്റ്യാടി ഭാഗത്തേക്ക് പോകുന്ന ബസാണ് അപകടമുണ്ടാക്കിയത്. ഹനീഫ സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.