KOYILANDY DIARY

The Perfect News Portal

പറമ്പത്ത് ടൗണ്‍ ഫെസ്റ്റും, മെഗാ കാർണിവലും

പറമ്പത്ത് ടൗണ്‍ ഫെസ്റ്റും, മെഗാ കാർണിവലും. കൊയിലാണ്ടി: അരിക്കുളം പറമ്പത്ത് പൗരാവലിയുടെ നേതൃത്വത്തിൽ ഏപ്രിൽ 22 മുതൽ  30 വരെ പറമ്പത്ത് ടൗണ്‍ ഫെസ്റ്റും മെഗാ കാർണിവലും സംഘടിപ്പിക്കുന്നു. ഫെസ്റ്റിൻ്റെ  ഔപചാരിക ഉദ്ഘാടനം 24 ന് വൈകുന്നേരം നടക്കും.
മെഗാ കാർണിവലിനോടൊപ്പം
  • പാലപ്പള്ളി ഫെയിം അതുൽ നറുകര നയിക്കുന്ന മെഗാഷോ
  • റാസാ ബീഗം നയിക്കുന്ന ഗസൽ
  • പ്രസീത ചാലക്കുടി നയിക്കുന്ന നാടൻപാട്ട്
  • കുടുംബശ്രീ കലാമേള
  • പ്രാദേശിക കലാകാരന്മാരുടെ കലാപരിപാടികൾ
  • ജില്ലാതല വടംവലി മത്സരം
  • പ്രശസ്ത പിന്നണി ഗായകൻ അൻവർ സാദത് നയിക്കുന്ന മെഗാ ഗാനമേള
  • മെഗാ മെഡിക്കൽ ക്യാമ്പ്
  • പുസ്തകമേള
  • പെറ്റ് ഷോ
  • ഹോർസ് റൈഡിങ്ങ്, കാമെൽ റൈഡിങ്ങ്
തുടങ്ങിയ പരിപാടികളും ഉണ്ടായിരിക്കും. കൂടാതെ പരിപാടിയുടെ ഭാഗമായി മെഗാ ബമ്പർ നറുക്കെടുപ്പും ഉണ്ടായിരിക്കും. നറുക്കെടുപ്പ് വിജയികൾക്ക് ഹോണ്ടാ ആക്ടീവ, ടി.വി, ഫ്രിഡ്ജ്, മിക്സ്സി, പെഡസ്റ്റൽ ഫാൻ തുടങ്ങി മറ്റനേകം സമ്മാനങ്ങളും ലഭിക്കുന്നതാണ്.