KOYILANDY DIARY

The Perfect News Portal

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ച 13 പേർ അറസ്റ്റിൽ

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ച 13 പേർ അറസ്റ്റിൽ. കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയൻ്റെ കോഴിക്കോട് സന്ദർശനത്തിനിടയിൽ നഗരത്തിൻ്റെ വിവിധയിടങ്ങളിൽ കരിങ്കൊടി കാണിച്ച് പ്രതിഷേധിച്ച കെ.എസ്.യു, യൂത്ത് കോൺഗ്രസ് പ്രവർത്തകരും ബി.ജെ.പി. പ്രവർത്തകരുമുൾപ്പെടെ 13 പേരാണ് അറസ്റ്റിലായത്. ഗസ്റ്റ് ഹൗസിനു മുന്നിൽ കരിങ്കൊടി കാണിക്കാൻ ശ്രമിച്ച യുവമോർച്ച ജില്ലാ കമ്മിറ്റിയംഗം വൈഷ്ണവേഷ്, ഒളവണ്ണ മണ്ഡലം പ്രസിഡണ്ട് സബിൻ, കെ. എസ്. യു. ജില്ലാസെക്രട്ടറി സനൂജ് കുരുവട്ടുർ (23), ഋഷികേശ് അമ്പലപ്പടി, ആസിഫ് റഹ്‌മാൻ നരിക്കുനി, നടക്കാവ് റാഫി. എൻ. പി. (25), റനീഫ് മുണ്ടോത്ത് (28), നടുവണ്ണൂർ കോട്ടപ്പുറത്ത് മുഹമ്മദ് ഫയിസ്, ബാലുശ്ശേരി പൂനത്ത് അർജുൻ ആർ. എസ്. (25), കുറ്റിച്ചിറ ഫാജർ ആദം (27), കോന്നാട് മുഹമ്മദ് അനോദ് (24), എരഞ്ഞിക്കൽ ഹരികേഷ് (26) എന്നിവരെയാണ് നടക്കാവ് പോലീസ് അറസ്റ്റ് ചെയ്തത്.