KOYILANDY DIARY

The Perfect News Portal

മാളിയേക്കലിൽ കടലിൽ കാണാതായ കുട്ടിയുടെ മൃതദേഹം കണ്ടെത്തി

വടകര: മാളിയേക്കലിൽ കടലിൽ കാണാതായ കുട്ടിയുടെ മൃതദേഹം കണ്ടെത്തി. കരയിൽ നിന്നും നൂറ് മീറ്റർ അകലെയാണ് മൃതദേഹം കണ്ടെത്തിയത്. പള്ളിപ്പറമ്പത്ത് മജീഷിൻ്റെ മകൻ അനുചന്ദാണ് മരിച്ചത്.ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ്. ഇന്നലെ വൈകുന്നേരം ഫുട്ബോൾ കളിക്കിടെ കടലിൽ വീണ ബോൾ എടുക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം.

തുടർന്ന് മത്സ്യത്തൊഴിലാളികളും കോസ്റ്റ് ഗാർഡിൻ്റെ ബോട്ടും ഹെലികോപ്റ്ററും എല്ലാം ചേർന്ന് വ്യാപക തിരച്ചിൽ നടത്തിയിരുന്നു. തുടർന്ന് ഇന്ന് ഉച്ചക്ക് പന്ത്രണ്ടരയോടെയാണ് മൃതദേഹം കണ്ടെത്തിയത്. മത്സ്യത്തൊഴിലാളികളാണ് മൃതദേഹം ബോട്ടിൽ കരക്കെത്തിച്ചത്. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.