പരിസ്ഥിതി ദിനം ആചരിച്ചു
.
കൊയിലാണ്ടി: പരിസ്ഥിതി ദിനാചരണത്തിൻ്റെ ഭാഗമായി ചേലിയ യുവജന വായനശാല & ഗ്രന്ഥാലയം മുൻകാല ഗ്രന്ഥശാലാ പ്രവർത്തകരുടെ വീട്ടുവളപ്പിൽ ഫല വൃക്ഷതൈകൾ വെച്ചു പിടിപ്പിച്ചു. റിട്ട. എഇഒ വി.വി. ബാലകൃഷ്ണൻ നായരുടെ വീട്ടുവളപ്പിൽ മുന്തിയ ഇനം പ്ലാവിൻ തൈ നട്ടുകൊണ്ട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എ എം ദേവി പരിസ്ഥിതി ദിനാഘോഷ പരിപാടി ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് കെടിഎം കോയ അധ്യക്ഷത വഹിച്ചു.

പൊയിൽക്കാവ് ഹയർസെക്കൻണ്ടറി സ്കൂളിലെ എൻഎസ്എസ് വളണ്ടിയേഴ്സും പരിപാടിയുടെ ഭാഗമായി. വായനശാല സെക്രട്ടറി കെ പി അനിൽ കുമാർ പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കെ. ദാമോദരൻ നായർ, ബാലകൃഷ്ണൻ നായർ വടക്കേടത്ത്, എം.പി. മമ്മത് കോയ, പി.എം. ശ്രീനിവാസൻ എന്നിവരുടെ വീട്ടുവളപ്പിലും ആദര സൂചകമായി വൃക്ഷ തൈ നട്ടു. വിജയരാഘവൻ ചേലിയ, അഡ്വ. പി പ്രശാന്ത്, ശശി കൊണ്ടോത്ത്, എം.വി. രാമചന്ദ്രൻ, സന്തോഷ് കുമാർ സദ്ഗമയ, ടി ടി രാജേഷ്, ആറാഞ്ചേരി ശിവൻ എന്നിവർ സംസാരിച്ചു.



