KOYILANDY DIARY.COM

The Perfect News Portal

വിയ്യൂർ വില്ലേജ് ഓഫീസർ അവധിയിൽ. പകരം സംവിധാനം ഒരുക്കണം: പി.കെ പുരുഷോത്തമൻ

കൊയിലാണ്ടി: വിയ്യൂർ വില്ലേജ് ഓഫീസർ അവധിയിലായതോടെ ഓഫീസ് പ്രവർത്തനം താളം തെറ്റുന്നു. ദുരിതത്തിലായി നാട്ടുകാർ. പകരം സംവിധാനം അടിയന്തരമായി ഒരുക്കണമെന്ന് ബ്ളോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി പി കെ പുരുഷോത്തമൻ ആവശ്യപ്പെട്ടു. ഹയർ സർവ്വെയുടെ ഭാഗമായി നടക്കുന്ന രണ്ട് മാസത്തെ ട്രെയിനിംഗിനായാണ് 20 ദിവസം മുമ്പ് വില്ലേജ് ഓഫീസർ സൂര്യ പ്രഭ ലീവെടുത്ത് പോയത്. പകരം മൂടാടി വില്ലേജ് ഓഫീസർക്കാണ് ചാർജ് നൽകിയിട്ടുള്ളത്. ട്രെയിനിംഗ് കഴിഞ്ഞ് ഓഫീസർ തിരിച്ചുവരാൻ ഇനിയും ഒന്നരമാസം കാത്തിരിക്കേണ്ട അവസ്ഥയാണുള്ളത്.
.
.
വില്ലേജ് ഓഫീസർ ഉൾപ്പെടെ 5 ജീവനക്കാരാണ് ഇവിടെ ജോലി ചെയ്തിരുന്നത്. ഇപ്പോൾ വില്ലേജ് ഓഫീസർക്ക് പുറമെ മറ്റൊരു ജീവനക്കാരൻ കഴിഞ്ഞ ദിവസം സർവ്വീസിൽ നിന്ന് വിരമിച്ചതോടെ ആകെ 3 ജീവനക്കാർ മാത്രമാണ് ഇവിടെയുള്ളത്. ഉള്ളവർക്ക് താങ്ങാൻ കഴിയുന്നതിലധികവും ജോലിയുണ്ടെന്നാണ് മനസിലാക്കുന്നത്. നാട്ടുകാർ വിവിധ സർട്ടിഫിക്കറ്റുകൾക്കും മറ്റു രേഖകൾക്കുമായി നന്തിയിൽ പ്രവർത്തിക്കുന്ന മൂടാടി വില്ലേജ് ഓഫീസിനെ ആശ്രയിക്കേണ്ട ഗതികേടിലാണ്. ഇത് വലിയ പ്രയാസം സൃഷ്ടിച്ചിരിക്കുകയാണെന്ന് വിദ്യാർത്ഥികളും നാട്ടുകാരും പറയുന്നു.
.
.
സ്കൂളുകളും കോളജുകളും തുറന്നതോടെ വിദ്യാർത്ഥികൾക്ക് ആവശ്യമായ വിവിധ സർട്ടിഫിക്കറ്റുകൾക്ക് ബുദ്ധിമുട്ടുന്ന അവസ്ഥയാണിപ്പോൾ. കൂടാതെ കാലവർഷം ശക്തി പ്രാപിക്കുന്നതോടെ ദുരിതത്തിൻ്റെ വ്യാപ്തി ഇതിലും ഭീകരമാകും. ശക്തമായ വെള്ളക്കെട്ടും പ്രകൃതിക്ഷോഭവും ഉണ്ടായാൽ ഒരു വില്ലേജ് ഓഫീസർക്ക് രണ്ടിടങ്ങളിലും പരിശോധന നടത്തി നാശനഷ്ടങ്ങളുടെ റിപ്പോർട്ട് തയ്യാറാക്കലും അപ്രായോഗികമാകും. 
Share news
error: Content is protected !!