KOYILANDY DIARY

The Perfect News Portal

കുടിവെളള വിതരണം മുടക്കിയുള്ള ബൈപ്പാസ് നിർമ്മാണം സിപിഐ(എം) തടഞ്ഞു

കുടിവെളള വിതരണം മുടക്കിയുള്ള ബൈപ്പാസ് നിർമ്മാണം സിപിഐ(എം) തടഞ്ഞു. റോഡ് നിർമ്മാണ പ്രവൃത്തി നടക്കുന്നതിനിടെ കേരള വാട്ടർ അതോറിറ്റി സ്ഥാപിച്ച പൈപ്പ് ലൈൻ പൊട്ടി കഴിഞ്ഞ നാലു ദിവസത്തോളമായി ജലവിതരണം തടസ്സപ്പെട്ടുകിടക്കുകയായിരുന്നു. കൊയിലാണ്ടി മുനിസിപ്പാലിറ്റിയിലെ 30, 31 വാർഡുകളിലെ ഒട്ടുമിക്ക ജനങ്ങളും വാട്ടർ അതോറിറ്റിയുടെ കുടിവെള്ള ഉപഭോക്താക്കളാണ്. കുടിവെള്ളം തടസ്സപ്പെട്ടതിനെ തുടർന്ന് ഉദ്യോഗസ്ഥരുമായി നിരന്തരം ബന്ധപ്പെട്ടിട്ടും അനുകൂല നടപടി ഉണ്ടായില്ല.

 

 

തുടർന്നാണ് ഇന്ന് CPI(M) നേതൃത്വത്തിൽ NH – ബൈപാസിൻ്റെ പ്രവർത്തനം തടസ്സപ്പെടുത്തി പ്രതിഷേധിച്ചത്, തുടർന്ന് സൈറ്റ് എഞ്ചിനീയർ സ്ഥലത്തെത്തി പ്രവർത്തകരുമായി സംസാരിച്ച് വാട്ടർ അതോറിറ്റിയുടെ പൈപ്പ് ലൈൻ കണക്ഷന്റെ കേടുപാടുകൾ അടിയന്തരമായി പരിഹരിച്ച് എത്രയും പെട്ടെന്ന് ജല വിതരണം പുന: സ്ഥാപിക്കുമെന്ന് ഉറപ്പ്നൽകി. സിപിഐ(എം) ബ്രാഞ്ച് സെക്രട്ടറി വേണു. നഗരസഭ കൌൺസിലർ ഷീന, പ്രവർത്തകരായ അർജുൻ, പ്രണവ്, പ്രബീഷ് എന്നിവർ നേതൃത്വം നൽകി.