KOYILANDY DIARY

The Perfect News Portal

ഇ-ഹെൽത്ത് പദ്ധതി ഉദ്ഘാടനം ചെയ്തു.

ഇ-ഹെൽത്ത് പദ്ധതി ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എം. എൽ. എ യുടെ 2019 – 20 വർഷത്തെ ആസ്തി വികസന ഫണ്ടിൽ നിന്നും 65 ലക്ഷം രൂപ ഉപയോഗപ്പെടുത്തി പൂർത്തീകരിച്ച ഇ-ഹെൽത്ത് പദ്ധതിയുടെ ഉദ്ഘാടനം എം. എൽ. എ കാനത്തിൽ ജമീല നിർവഹിച്ചു. ഒപ്പം പദ്ധതിയുടെ ഭാഗമായ യു. എച്ച്. ഐ. ഡി (UHID) കാർഡ് വിതരണ ഉദ്ഘാടനവും എം.എൽ.എ നിർവഹിച്ചു. നഗരസഭ ചെയർപേഴ്‌സൺ സുധ കിഴക്കേപ്പാട്ട് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
കെൽട്രോൺ ആണ് പദ്ധതി ഏറ്റെടുത്ത് പൂർത്തിയാക്കിയത്. 2021 ഫെബ്രുവരി 11 ന് അന്നത്തെ ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി കെ. കെ. ശൈലജ ടീച്ചറായിരുന്നു പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനം ചെയ്തത്.
Advertisements
ഇ – ഹെൽത്ത് ജില്ലാ നോഡൽ ഓഫീസർ ഡോ. പ്രമോദ് കുമാർ പദ്ധതി വിശദീകരിച്ചു സംസാരിച്ചു. നഗരസഭ വൈസ് ചെയർമാൻ അഡ്വ. കെ. സത്യൻ, ആരോഗ്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്സണ്‍ പ്രജില. സി, നഗരസഭ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ അജിത്ത് മാസ്റ്റർ എന്നിവർ ചടങ്ങിൽ എത്തിച്ചേർന്നു. ചടങ്ങിൽ താലൂക്ക് ആശുപത്രി സൂപ്രണ്ട്‌ ഡോ. വിനോദ്. വി സ്വാഗതവും ആർ. എം. ഒ. ഡോ. മുഹമ്മദ്‌ അഫ്‌സൽ നന്ദിയും രേഖപ്പെടുത്തി.