KOYILANDY DIARY

The Perfect News Portal

നാ​ദാ​പു​രത്ത് അഞ്ചാംപനി ബാധിതരുടെ എണ്ണം കൂടിയതിനെ തുടർന്ന് ജാഗ്രതാ നിർദ്ദേശം

നാ​ദാ​പു​രം: പഞ്ചായത്തിൽ അഞ്ചാംപനി ബാധിതരുടെ എണ്ണം കൂടിയതിനെ തുടർന്ന് ജാഗ്രതാ നിർദ്ദേശം. 6, 7, 19 വാർഡുകളിലായി 9 പേർക്കാണു രോഗം ബാധിച്ചത്. അടുത്ത പഞ്ചായത്തുകളായ പുറമേരി, ചെക്യാട്, വളയം എന്നിവിടങ്ങളിലും രോഗബാധിതരുണ്ട്. രോഗബാധയുണ്ടെന്ന് സംശയിക്കുന്ന 22 വയസ്സുകാരനെ വടകര ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

പ​നി, ജ​ല​ദോ​ഷം, മൂ​ക്കൊ​ലി​പ്പ്, ശ​രീ​രം മു​ഴു​വ​ൻ ചു​വ​ന്ന പാ​ടു​ക​ൾ എ​ന്നി​വ​യാ​ണ് രോ​ഗ ല​ക്ഷ​ണ​ങ്ങ​ൾ. പ്ര​തി​രോ​ധ കു​ത്തി​വെ​പ്പു​ക​ൾ എ​ടു​ക്കാ​ത്ത​വ​ർ​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. പ​ഞ്ചാ​യ​ത്തി​ൽ ഒ​രു​വി​ധ കു​ത്തി​വെ​പ്പും എ​ടു​ക്കാ​ത്ത ആ​റു പേ​രും ഭാ​ഗി​ക ഭാ​ഗി​ക കു​ത്തി​വെ​പ്പ് മാ​ത്രം എ​ടു​ത്ത 340 പേ​രു​മു​ള്ള​താ​യി ആ​രോ​ഗ്യവകുപ്പ് അറിയിച്ചു.

ആ​ശാ​വ​ർ​ക്ക​ർ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഫീ​ൽ​ഡ് സ​ർ​വേ, ബോ​ധ​വ​ത്ക​ര​ണം എ​ന്നി​വ പ്രദേശത്ത് ആ​രം​ഭി​ച്ചിട്ടുണ്ട്. ജി​ല്ല ക​ല​ക്ട​റു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം ജി​ല്ല ആ​ർ.​ സി.​ എ​ച്ച് ഓ​ഫി​സ​ർ ടി. ​മോ​ഹ​ൻ​ദാ​സ്, ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​ജ​മീ​ല എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​ദ​ഗ്ധ സം​ഘം ഇ​ന്ന​ലെ യോഗം ചേർന്നു. സ്പെ​ഷ​ൽ ക്യാ​മ്പു​ക​ൾ ന​ട​ത്തി വാ​ക്സി​നേ​ഷ​ൻ പ്ര​വ​ർ​ത്ത​നം ഊ​ർ​ജി​ത​പ്പെ​ടു​ത്താ​നാണ് തീരുമാനം.

Advertisements

ഇ​തോ​ടൊ​പ്പം പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് പ്ര​ത്യേ​ക മാ​ർ​ഗ​നി​ർ​ദേ​ശ​വും പു​റ​ത്തി​റ​ക്കിയിട്ടുണ്ട്. രോ​ഗ​ബാ​ധ​യു​ള്ള​വ​രും ബ​ന്ധു​ക്ക​ളും യാ​ത്ര​ക​ൾ ഒ​ഴി​വാ​ക്കു​ക, മാ​സ്ക് ധ​രി​ക്കു​ക, രോ​ഗ​ബാ​ധ സം​ശ​യി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ളെ സ്കൂ​ളി​ൽ അ​യ​ക്കാ​തി​രി​ക്കു​ക എ​ന്നി​വയാണ് നിർദ്ദേശങ്ങൾ.