KOYILANDY DIARY

The Perfect News Portal

കിണറിൽ വീണ ആടിനെ രക്ഷിക്കാനിറങ്ങി കരകയറാനായില്ല. ഒടുവിൽ ആടിനെയും യുവാവിനെയും ഫയർഫോഴ്സെത്തി രക്ഷപ്പെടുത്തി

കിണറിൽ വീണ ആടിനെ രക്ഷിക്കാനിറങ്ങിയ യുവാവിന് കരകയറാനായില്ല. ഒടുവിൽ ആടിനെയും യുവാവിനെയും ഫയർഫോഴ്സ് എത്തി രക്ഷപ്പെടുത്തി. നടുവത്തൂർ എരഞ്ഞിക്കോത്ത് വീട്ടിൽ പ്രഭാകരൻ നായരുടെ വീട്ടിൽ ഇന്ന് രാവിലെയാണ് സംഭവം ഉണ്ടായത്. വിവരമറിഞ്ഞ് തൊട്ടടുത്ത വീട്ടിലെ വിഷ്ണു (25) ആണ് ആടിനെ രക്ഷപ്പെടുത്താൻ കിണറിലേക്ക് ഇറങ്ങിയത്. പിന്നീട് വിഷ്ണുവിന് കരകയറാനാകാതെ ആടിനെയും പിടിച്ച് നിൽക്കുകയായിരുന്നു.
അറിയപ്പ് ലഭിച്ചതിനെ തുടർന്ന്  കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന സ്റ്റേഷൻ ഓഫീസർ സിപി ആനന്ദന്റെ നേതൃത്തത്തിലുള്ള സംഘം സ്ഥലത്തെത്തി റസ്ക്യൂ നെറ്റ് താഴ്ത്തിയശേഷം രണ്ടുപേരെയും കരയ്ക്ക് എത്തിച്ചു. ഗ്രേഡ് അസിസ്റ്റൻറ്സ്റ്റേഷൻ ഓഫീസർ മജീദ് കെ യുടെ നേതൃത്വത്തിൽ സേനാംഗങ്ങൾ ആയ ബിനീഷ്  വികെ, ഇർഷാദ്, ശ്രീരാഗ്,നിൻരാജ്, ഹോംഗാർഡ് രാജേഷ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു.