KOYILANDY DIARY

The Perfect News Portal

ലഹരി ആവാം കളിയിടങ്ങളോട്.. ലഹരിക്കെതിരെ DYFI ഗോൾ ക്യാമ്പയിൻ

കൊയിലാണ്ടി: ലഹരി ആവാം കളിയിടങ്ങളോട്.. എന്ന മുദ്രാവാക്യവുമായി ലഹരിക്കെതിരെ സർക്കാർ പ്രഖ്യാപിച്ച 2 കോടി ഗോൾ ക്യാമ്പയിൻ ഡിവൈഎഫ്ഐ കൊയിലാണ്ടി സെന്റർ മേഖല കമ്മിറ്റിയും പങ്കാളികളായി. ഗോൾ ക്യാമ്പയിൻ പരിപാടി Dyfi സംസ്ഥാന വൈസ് പ്രസിഡണ്ട് അഡ്വ. എൽ.ജി. ലിജീഷ്  ഉത്ഘാടനം ചെയ്തു.
Advertisements
പന്തലായനി നോർത്തിൽ നടന്ന പരിപാടിയിൽ ജാൻവി സത്യൻ അധ്യക്ഷതവഹിച്ചു. മേഖലാ സെക്രട്ടറി വി.എം. അജീഷ്, കെ.പി പത്മരാജ്, അജേഷ്, ശ്രീക്കുട്ടൻ, സജിത എന്നിവർ സംസാരിച്ചു.