KOYILANDY DIARY

The Perfect News Portal

DYFI പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു

കോഴിക്കോട്‌: DYFI പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം വി അനൂപ് ഉൾപ്പെടെയുള്ള പ്രവർത്തകരെ തിരുവനന്തപുരത്ത് ആർഎസ്എസുകാർ ആക്രമിച്ചതിൽ പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു.  സംസ്ഥാന പ്രസിഡന്റ്‌ വി വസീഫ് ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ്‌ എൽ ജി ലിജീഷ് അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ അരുൺ, കെ ഷെഫീഖ്, ദിപു പ്രേംനാഥ്, കെ എം നിനു എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി പി സി ഷൈജു സ്വാഗതവും ജില്ലാ ട്രഷറർ ടി കെ സുമേഷ് നന്ദിയും പറഞ്ഞു.


Leave a Reply

Your email address will not be published. Required fields are marked *