KOYILANDY DIARY

The Perfect News Portal

ഡ്രൈനേജ് നിർമ്മിച്ച് പുതിയ ബസ്സ്സ്റ്റാൻ്റ് പരിസരത്തെ വെള്ളക്കെട്ട് ഒഴിവാക്കണം

ഡ്രൈനേജ് നിർമ്മിച്ച് പുതിയ ബസ്സ്സ്റ്റാൻ്റ് പരിസരത്തെ വെള്ളക്കെട്ട് ഒഴിവാക്കണമെന്ന് സിഐടിയു കൊയിലാണ്ടി ഓട്ടോ സെക്ഷൻ ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് നഗരസഭ ചെയർപേഴ്സന് നിവേദനം കൈമാറി. കൊയിലാണ്ടി പുതിയ ബസ്സ്റ്റാറ്റിൽ നിന്നും ഈസ്റ്റ് റോഡിലേക്കുള്ള ലിങ്ക് റോഡിലാണ് മഴക്കാലത്തുണ്ടാകുന്ന വെള്ളക്കെട്ട് ഒഴിവാക്കി യാത്ര സുഖമമാക്കനാവശ്യമായ നടപടി സ്വീകരിക്കാനും, താലൂക്കാശുപത്രിക്ക് സമീപത്തുള്ള ബീച്ച് റോഡിന്റെ ശോചനിയാവസ്ഥ പരിഹരിക്കുന്നതിനുംവേണ്ടി നിവേദനം നൽകിയത്.

സിഐടിയു ഓട്ടോസെക്ഷന് വേണ്ടി എം. ഗോപി. എ. കെ. ശിവദാസൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ചെയർപേഴ്സനെ ഓഫീസ് ചേംബറിലെത്തി നിവേദനം നൽകിയത്. ആവശ്യങ്ങൾ അടിയന്തിര പ്രാധാന്യം നൽകി ഉടൻ പരിഹരിക്കുമെന്ന് ചെയർപേഴ്സൺ നേതാക്കൾക്ക് ഉറപ്പ് നൽകി.