KOYILANDY DIARY

The Perfect News Portal

പിഷാരികാവ് കാളിയാട്ട മഹോത്സവം പഴുതടച്ച സുരക്ഷ സംവിധാനം

പിഷാരികാവ് കാളിയാട്ട മഹോത്സവം പഴുതടച്ച സുരക്ഷ സംവിധാനം ഏർപ്പെടുത്തും…  പൊതുസ്ഥലങ്ങളിൽ രാഷ്ട്രീയ പാർട്ടികളുടെ ചുമരെഴുത്തും ബാനറുകളും, കൊടികളും നിരോധിക്കും. കാളിയാട്ട മഹോത്സവത്തോടനുബന്ധിച്ച് രാഷ്ട്രീയ സംഘർഷം ഉടലെടുക്കാതിരിക്കാനുള്ള മുൻകരുതലിൻ്റെ ഭാഗമായാണ് സർശന നിയന്ത്രണം ഏർപ്പെടുത്തുന്നത്. ക്ഷേത്ര പരിസരത്ത് രാഷ്ട്രീയ പാർട്ടികളുടെയും സംഘടനകളുടെയും ചുമരെഴുത്തുകൾക്കും ബാനർ കൊടി എന്നിവയുടെ പ്രദർശനത്തിനും കർശനമായ നിരോധനം ഏർപ്പെടുത്തി.
കൊയിലാണ്ടി തഹസില്‍ദാര്‍ സിപി മണി വിളിച്ചുചേർത്ത ജനപ്രതിനിധികളുടെയും രാഷ്ട്രീയപാർട്ടി പ്രതിനിധികളുടെയും സംയുക്ത യോഗത്തിലാണ് ഐകകണ്ഠ്യേന തീരുമാനം എടുത്തിട്ടുള്ളത്. നിയമം ലംഘിക്കുന്നവര്‍ക്ക് എതിരെ ആവശ്യമായ നിയമ നടപടി സ്വീകരിക്കുന്നതിന് കൊയിലാണ്ടി പോലീസ് ഉദ്യോഗസ്ഥര്‍ക്ക് യോഗത്തില്‍ നിര്‍ദേശം നല്‍കി.
Advertisements
 ക്ഷേത്ര പരിസരത്ത് മദ്യം മയക്കുമരുന്ന് വിൽപ്പന തടയുന്നതിനും ആരോഗ്യത്തിന് ഹാനികരമായ ഭക്ഷണ വസ്തുക്കളുടെ വില്പന തടയുന്നതിനും കർശനമായ പരിശോധന നടത്തണമെന്ന് വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ യോഗത്തോട് ആവശ്യപ്പെട്ടു . ദേശീയപാത വികസനത്തിന്റെ ഭാഗമായി ഉണ്ടായിട്ടുള്ള കിടങ്ങുകൾ ജീവനു ഭീഷണിയാകുന്ന സാഹചര്യം ഉണ്ടാകാതിരിക്കാൻ ആവശ്യമായ നടപടി സ്വീകരിക്കുന്നതിന് ദേശീയപാത വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയര്‍ക്ക് നിർദേശം നൽകാനും യോഗത്തിൽ തീരുമാനമായി.