KOYILANDY DIARY

The Perfect News Portal

ഡോ. ഒ. മധുസൂദനനെ കൊയിലാണ്ടി പ്രഭാത് റസിഡൻ്റ്സ് അസോസിയേഷൻ ആദരിച്ചു

കൊയിലാണ്ടി: ഡോ. ഒ മധുസൂദനനെ കൊയിലാണ്ടി പ്രഭാത് റസിഡൻ്റ്സ്  അസോസിയേഷൻ ആദരിച്ചു. കേന്ദ്രസർക്കാരിൻ്റെ സ്ഥാപനമായ നാഷണൽ കൗൺസിൽ ഫോർ എഡ്യുക്കേഷണൽ റിസർച്ച് ആൻ്റ് ട്രെയിനിംങ് (എൻ.സി.ഇ.ആർ.ടി.സി) യുടെ അസി. പ്രൊഫസറായി ഡോ. മധുസൂദനന് നിയമനം ലഭിച്ചിരിക്കുയാണ്. 
കേരളത്തിൽ നിന്ന് ഈ അംഗീകാരം ലഭിക്കുന്ന ആദ്യ മലയാളിയാണ് മധുസൂദനൻ. കൊയിലാണ്ടിയിലെ ഭരതാജ്ഞലി നൃത്തവിദ്യാലയത്തിൻ്റെ ഡയറക്ടറാണ് അദ്ധേഹം.. അസോസിയേഷൻ പ്രസിഡണ്ട് ടി.കെ. മോഹനൻ, സിക്രട്ടറി സി.കെ. ജയദേവൻ, എം.എം. ശ്രീധരൻ, എം.അമൂല്ല്യൻ, അഡ്വ: വി.ടി. അബ്ദുറഹിമാൻ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.