KOYILANDY DIARY

The Perfect News Portal

രാഹുൽ ഗാന്ധിയെ എം.പി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയ നടപടി, വയനാട്ടിൽ വ്യാപക പ്രതിഷേധം

രാഹുൽ ഗാന്ധിയെ എം.പി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയ നടപടി, വയനാട്ടിൽ വ്യാപക പ്രതിഷേധം. സംഭവത്തിൽ പ്രതിഷേധിച്ച് ഡി.സി.സി യുടെ നേതൃത്വത്തിൽ നടത്തിയ പ്രതിരോധ മാർച്ചിൽ സംഘർഷം. നിരവധി പ്രവർത്തകർ ബി.എസ്.എൻ.എൽ ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ പങ്കെടുത്തു.

പ്രതിഷേധവുമായി എത്തിയ പ്രവർത്തകർ പ്രധാനമന്ത്രിയുടെ കോലം കത്തിച്ചു. ബാരിക്കേഡുകൾ മറിച്ചിടാനുള്ള ശ്രമം തുടരുകയാണ് ടി. സിദ്ദിഖ് അടക്കമുള്ള നിരവധി നേതാക്കളുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടക്കുന്നത്.