KOYILANDY DIARY

The Perfect News Portal

പുഷ്പാഭിഷേക ഘോഷയാത്ര ഭക്തിസാന്ദ്രമായി

കൊയിലാണ്ടി പയറ്റുവളപ്പിൽ ശ്രീദേവി ക്ഷേത്ര മഹോത്സവത്തിൻ്റെ ചെറിയ വിക്ക് ദിവസം നടന്ന പുഷ്പാഭിഷേക ഘോഷയാത്ര ഭക്തിസാന്ദ്രമായി. നിരവധി സ്ത്രീകളും, കുട്ടികളുമാണ് പുഷ്പാഭിഷേക ഘോഷയാത്രയിൽ ഭക്തി സാന്ദ്രമായി പങ്കെടുത്തത്. ഫിബ്രവരി ഒന്നിന് ആരംഭിച്ച ക്ഷേത്ര മഹോത്സവം ഫിബ്രവരി 5ന് സമാപിക്കും.

 

  • ഫിബ്രവരി: 1 ന് രാവിലെ ശ്രീ ഭൂതബലി, വൈകു: 5, മണിക്ക് കാഴ്ചശീവേലി, 6.30ന് ജിതിൻലാൽ ചോയ്യക്കാട്ട്, വിഷ്ണു കൊരയങ്ങാട്, 8.30 ന് നൃത്തോൽസവം,
  • ഫിബ്ര: 2 ന് 11.30 മുതൽ 3 വരെ. സമൂഹസദ്യ, വൈകു. പുഷ്പാഭിഷേകം, രാത്രി. 7 ന് മിഥുൻ പി.വി.യുടെ തായമ്പക,.രാത്രി. 9.30 ന് നാന്ദ കം എഴുന്നള്ളിപ്പ്,
  • ഫിബ്രവരി: 3ന് വലിയ വിളക്ക്, അരങ്ങോല വരവുകൾ, വൈകു6 ന് സഹസ്രദീപ കാഴ്ച്ച, രാത്രി. 12.45 ന് നാന്ദകം എഴുന്നള്ളിപ്പ്, തുടർന്ന് തിറകൾ.

 

  • ഫിബ്രവരി: 4 ന് താലപ്പൊലി, രാവിലെ 8 മണി വിദ്യാമന്ത്ര പുഷ്പാർച്ചന, രാവിലെ. 10.30 പാൽ എഴുന്നള്ളിപ്പ്, 11.30 ആറാട്ട് കുട വരവ്, വൈകീട്ട്, 3.30ന്, ഇളനീർ കുലവരവ്, വൈകീട്ട് 4 മുതൽ കുട്ടിച്ചാത്തൻ തിറ, ദീപാരാധനക്ക് ശേഷം, പി.വി.പുരന്തരദാസ്, കേരളശ്ശേരി സുബ്രഹ്മണ്യൻ, കേരളശ്ശേരിരാമൻകുട്ടി, എന്നിവരുടെ മേളപ്രമാണത്തിൽ നിരവധി കലാകാരൻമാർ അണിനിരക്കുന്ന പാണ്ടിമേളവും, നാദസ്വരവും സഹിതം താലപ്പൊലിയോടു കൂടി ദേവീദേവൻമാരുടെ കൂട്ടി എഴുന്നള്ളിപ്പ്, ഭഗവതി തിറ, പള്ളിവേട്ട
  • ഫിബ്രവരി: 5 ന് വൈകിട്ട് 4 മണി ആറാട്ട് പുറപ്പാട്, രാത്രി 12 30 ന് ഗുരുതി തർപ്പണം.