KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടിയിൽ ദേശാഭിമാനി കുടുംബസംഗമം സംഘടിപ്പിച്ചു

”വീട്ടിൽ ഒരു ദേശാഭിമാനി” കൊയിലാണ്ടി സെൻട്രൽ ലോക്കൽ കമ്മിറ്റി നേതൃത്വത്തിൽ ദേശാഭിമാനി കുടുംബ സംഗമം സംഘടിപ്പിച്ചു. പെരുവട്ടുർ ചെക്കോട്ടി ബസാറിൽ നടന്ന പരിപാടി DYFI സംസ്ഥാന വൈസ് പ്രസിഡണ്ട് അഡ്വ: എൽ. ജി ലിജീഷ് ഉദ്ഘാടനം ചെയ്തു. സാംസ്ക്കാരിക പ്രവർത്തകൻ മധു മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി. ലോക്കൽ കമ്മറ്റി സെക്രട്ടറി പി.വി സത്യനാഥ് അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ ദേശാഭിമാനി വരിക്കാരുടെ ലിസ്റ്റും വാർഷിക വരിസംഖ്യയും ചെയർപേഴ്സൺ ഏറ്റുവാങ്ങി.

പരിപാടിയോടനുബന്ധിച്ച് എസ്. എസ്. എൽ. സി., പ്ലസ് ടു ഉന്നത വിജയികൾക്ക് ഉപഹാര സമർപ്പണവും നടത്തി.  നഗരസഭ ചെയർപേഴ്സൺ കെ.പി സുധ വിദ്യാർത്ഥികളെ അനുമോദിച്ചു. നഗരസഭ വൈസ് ചെയർമാൻ അഡ്വ. കെ. സത്യൻ, ഷീജ കെ.വി, നഗരസഭാ കൗൺസിലർ സുധ സി, ഷംസീറ എന്നിവർ സംസാരിച്ചു. പി. ചന്ദ്രശേഖരൻ സ്വഗതവും പി. കെ. ഷിജു നന്ദിയും പറഞ്ഞു.

Advertisements