പശ്ചിമേഷ്യ സംഘർഷം: ആശങ്കകളും അതിജീവനവും’ വിഷയത്തിൽ പ്രഭാഷണം നടത്തി
.
അത്തോളി: പശ്ചിമേഷ്യ സംഘർഷം: മുസ്ലിം സംഘടനകളുടെ കൂട്ടായ്മയായ അത്തോളി മുസ്ലിം വെൽഫെയർ അസോസിയേഷൻ സംഘടിപ്പിച്ച ചടങ്ങിൽ ‘ആശങ്കകളും അതിജീവനവും’ വിഷയത്തിൽ ശുഐബുൽഹൈതമി പ്രഭാഷണം നടത്തി. രോഗികൾക്കുള്ള ഹെൽത്ത് കാർഡ് വിതരണം ഡോ. സഫറുല്ല എൻ.വി.എം ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡണ്ട് എം. മൂസ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ഹാഫിള് മുഹമ്മദ് റബീഹ് ഖിറാഅത്ത് നടത്തി.

ഖത്തീബുമാരായ അബ്ദുൽ നാസർ ദാരിമി,അബ്ദുൽ ജബ്ബാർ അൻവരി, മുഹമ്മദ് ലത്തീഫി,സുഹൈൽ ദാരിമി, മുഹമ്മദ് ഷാഫി ബാഖവി, റാഷിദ് സഖാഫി,ഷമീർ കമാലി എന്നിവർ പങ്കെടുത്തു. ജനറൽ സെക്രട്ടറി ജമാൽ അത്തോളി സ്വാഗതവും റസാഖ് പൊക്കാത്ത് നന്ദിയും പറഞ്ഞു.



