KOYILANDY DIARY

The Perfect News Portal

കൗതുകമായി ഗർബനൃത്തം

കൗതുകമായി ഗർബനൃത്തം. കൊയിലാണ്ടി: പൊയിൽക്കാവ് ദുർഗാ ദേവീ ക്ഷേത്ര മഹോത്സവത്തിൻ്റെ ഭാഗമായി പ്രാദേശിക കലാകാരൻമാർ അവതരിപ്പിച്ച ഗർബനൃത്തം ശ്രദ്ധേയമായി. ദിവ്യ രാജേഷ്, എം. എ. സിന്ധു പ്രകാശ് തുടങ്ങിയവരാണ് പരിപാടിയുടെ സംയോജകർ. നിരവധി ആളുകളാണ് ഗർബനൃത്തം കാണാൻ  എത്തിയത്.

ഗുജറാത്തിലെ നവരാത്രി ആഘോഷങ്ങളിൽ പെട്ട പ്രധാന നൃത്ത രൂപമാണ് ഗർബ. വടി ഉപയോഗിച്ച് താളം പിടിക്കുന്ന സംഘ നൃത്തമായാണ് ഇത് അവതരിപ്പിക്കുന്നത്. കേരളത്തിലെ തിരുവാതിരക്കളിയുമായി ഈ നൃത്ത രൂപത്തിന് സാമ്യമുണ്ട്. വ്യത്യസ്തമായ രീതിയിൽ വർണശബളമായ വസ്ത്രം ധരിച്ചാണ് സ്ത്രീകൾ ഇതിൽ പങ്കെടുക്കുക.