KOYILANDY DIARY

The Perfect News Portal

കോൺഫെഡറേഷൻ ഓഫ് ട്രാൻസ്സ്പോർട്ട് വർക്കേഴ്സ് കൺവെൻഷൻ

കോൺഫെഡറേഷൻ ഓഫ് ട്രാൻസ്സ്പോർട്ട് വർക്കേഴ്സ് കൺവെൻഷൻ കൊയിലാണ്ടിയിൽ നടന്നു. പഴയ ചെത്തു തൊഴിലാളി മന്ദിരത്തിൽ വെച്ച് നടന്ന കൺവെൻഷൻ എ. സോമശേഖരൻ ഉദ്ഘാടനം ചെയ്തു. ഗോപി ഷൈൽട്ടർ അദ്ധ്യക്ഷത വഹിച്ചു.
മോട്ടോർ നിയമ ഭേദഗതി പിൻവലിക്കുക, മോട്ടോർ തൊഴിലാളികൾക്ക് സാമൂഹ്യ സുരക്ഷാ നിയമം നടപ്പാക്കുക, പെട്രോൾ, ഡീസൽ, പാചക വാതക വില വർദ്ധന പിൻവലിക്കുക എന്നീ ആവശ്യങ്ങൾ കൺവെൻഷൻ ഉന്നയിച്ചു. ബിജു. പി സ്വാഗതം പറഞ്ഞു.
Advertisements