KOYILANDY DIARY

The Perfect News Portal

പി. വി സത്യനാഥൻ്റെ കൊലപാതകത്തിൽ CPIML റെഡ് സ്റ്റാർ പ്രതിഷേധിച്ചു

കോഴിക്കോട്: CPI(M) കൊയിലാണ്ടി ലോക്കൽ സെക്രട്ടറി പി. വി സത്യനാഥൻ കൊലചെയ്യപ്പെട്ടതിൽ CPIML റെഡ് സ്റ്റാർ കോഴിക്കോട് ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. സംഭവത്തിൽ ദുഃഖവും, അക്രമത്തിൽ പ്രതിഷേധവും രേഖപ്പെടുത്തുന്നതായി നേതാക്കൾ പത്രക്കുറിപ്പിലൂടെ അറിയിച്ചു.
.
സംഭവത്തിൽ ശരിയായ ദിശയിലുള്ള അന്വേഷണം നടത്തണമെന്ന് പോലീസ് അധികൃതരോടും സർക്കാറിനോടും ആവശ്യപ്പെടുന്നു. പൊതുപ്രവർത്തകരും രാഷ്ട്രീയ നേതാക്കളും പലപ്പോഴും രാഷ്ട്രീയവും വ്യക്തിപരവുമായ കാരണങ്ങളാൽ ആക്രമിക്കപ്പെടുകയും കൊലചെയ്യപ്പെടുകയും ചെയ്യുന്ന അവസ്ഥ സമൂഹം എത്തിപ്പെട്ടിരിക്കുന്ന അപകടകരമായ അരാഷ്ട്രീയവൽക്കരണത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്.
Advertisements
വ്യാപകമായിക്കൊണ്ടിരിക്കുന്ന ലഹരി – മയക്കുമരുന്ന് ഉപയോഗത്തിനെതിരായി നിലപാടെടുത്തതിൻ്റെ കൂടി കാരണണങ്ങളാണ് സത്യൻ്റെ കൊലപാതകത്തിലേക്കെത്തിയത് എന്നതും വളരെയേറെ ആശങ്കയുണ്ടാക്കുന്നതാണ്. ഇതിനെ മറികടക്കാനുള്ള രാഷ്ട്രീയ ജാഗ്രത സമൂഹം ആർജ്ജിച്ചെടുക്കേണ്ടതുണ്ടെന്നും പാർട്ടി അഭിപ്രായപ്പെടുന്നു. ജില്ലാ സെക്രട്ടറി എംഎം അഖിൽ കുമാർ പറഞ്ഞു.